ഒരാഴ്ച മുമ്പ് കാണാതായ ലോട്ടറി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി പുല്‍പ്പള്ളി വീട്ടിമൂല രാമര്‍ക്കണ്ടി രാമചന്ദ്രകുറുപ്പ്(70) ആണ് മരിച്ചത്.പുല്‍പ്പള്ളി ടൗണിലെ ലോട്ടറി തൊഴിലാളിയായിരുന്നു.ആനപ്പാറയിലെ പാല്‍ ശീതികരണ കേന്ദ്രത്തിന് അടുത്തുള്ള തോട്ടിന്‍ കരയിലെ കുറ്റിക്കാടിനുള്ളില്‍ നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം ഇന്ന് രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.ഇയാളുടെ വീട്ടില്‍ നിന്ന് അരക്കിലോ മീറ്റര്‍ ദുരെയാണ് സംഭവസ്ഥലം. ഈ മാസം മൂന്നാം തീയ്യതി മുതല്‍ രാമചന്ദ്ര കുറുപ്പിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷം കഴിച്ച് മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഭാര്യ:രഞ്ജിനി മക്കള്‍:രാജി,അമ്പിളി,അഞ്ജന. മരുമക്കള്‍:തുളസി,മനോജ്,ഡേയ്ഫിന്‍.