ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ജില്ലാതല സെലക്ഷന്‍ ട്രയല്‍ നടന്നു.
ജില്ലാ അത് ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
അണ്ടര്‍14,16,18,20 വിഭാഗങ്ങളിലായി നടന്ന ട്രയലില്‍ 65 കായിക താരങ്ങള്‍ പങ്കെടുത്തു.യോഗ്യത നേടിയവര്‍ 17 മുതല്‍ 19 വരെ കോഴികോട് സര്‍വ്വകലാശാല ക്യാമ്പസില്‍ നടക്കുന്ന സംസ്ഥാന സെലക്ഷന്‍ മീറ്റില്‍ പങ്കെടുക്കും.അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.വിജയ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ലൂക്കാ ഫ്രാന്‍സീസ്, എ.ഡി. ജോണ്‍, സി.പി. സജി, എന്‍.സി. സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.