രോഗീപരിചരണ സംഗമം സംഘടിപ്പിക്കും.

0

പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ഈമാസം 15ന് മാനന്തവാടി പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭി മുഖ്യത്തില്‍ ബ്ലോക്ക് ട്രൈസം ഹാളില്‍ പാലിയേറ്റീവ് രോഗീപരിചരണ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ തന്നെ ആദ്യപാലിയേറ്റീവ് സൊസൈറ്റികളിലൊന്നായ മാനന്തവാടി സൊസൈറ്റി 70 ല്‍ പ്പരം കിടപ്പുരോഗികള്‍ക്കും 150-ഓളം ഒപി രോഗികള്‍ക്കും നിലവില്‍ ചികിത്സ നല്‍കി വരുന്നുണ്ട്.ഇതിന് പുറമെ കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ഭക്ഷണക്കിറ്റും നിരവധി സാമൂഹ്യസേവനസന്നദ്ധരായ സംഘടനകളുടെ സഹായത്തോടെ നല്‍കുന്നുണ്ട്.കോവിഡ് പ്രതിസന്ധികാലത്ത് താങ്ങും തണലുമായി നിന്ന ആരോഗ്യപ്രവര്‍ത്തകരെയും ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനത്തില്‍ ആദരിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികളായ ഡോ.സുകുമാരന്‍,ജോണ്‍മാസ്റ്റര്‍,കെ രാഘവന്‍,ഷാജികേദാരം തുടങ്ങിയവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!