കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ധര്‍ണ സംഘടിപ്പിച്ചു
സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, കേരള സര്‍ക്കാരിന്റെ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനന്തവാടി സബ്ട്രഷറിക്ക് മുന്നില്‍ കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (KSSPA)നടത്തിയ ധര്‍ണ എഐസിസി മെമ്പറും, കെപിസിസി ജനറല്‍ സെക്രട്ടറിയുമായ മുന്‍ മന്ത്രി പികെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെകെകുഞ്ഞമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് പികെ. സുകുമാരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് വിഎസ് ഗിരീശന്‍, സെക്രട്ടറി ശ്രീ. ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.പുഷ്പലത, ആര്‍ച്ചിഡല്‍, വി.രാധാകൃഷ്ണന്‍, എന്‍എം തോമസ്. എന്നിവര്‍ നേതൃത്വം നല്‍കി.