കോവിഡ് വാക്സിൻ വിതരണ നിരക്കില്‍ ആഗോളതലത്തിൽ രണ്ടാമതെത്തി യു.എ.ഇ
കോവിഡ് വാക്സിൻ വിതരണ നിരക്കിൽ ലോകത്ത് രണ്ടാമതെത്തി യു എ ഇ. ഇസ്രായേലാണ് ഈ രംഗത്ത് യു എ ഇക്ക് മുന്നിലുള്ളത്.കോവിഡ് പരിശോധന നിരക്കിൽ ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായ യുഎഇ. വാക്സിനേഷൻ വിതരണത്തിലും ലോകരാജ്യങ്ങൾക്ക് മാതൃകയാവുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എൺപത്തി അയ്യായിരത്തോളം ആളുകൾക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷന് ജനങ്ങളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ദേശീയ പദ്ധതികൾ ഇതിനോടകം ആവിഷ്കരിച്ചു കഴിഞ്ഞു.