ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് തിരികെ വരാന്‍ കഴിയില്ല; ഇളവ് അവസാനിപ്പിച്ച് ഒമാന്‍
ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കി യിയതായും അധികൃതര്‍ അറിയിച്ചു.
വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുക യും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെ യെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇനി മുതല്‍ ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്.ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയിലായിരിക്കും പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.