അന്യസംസ്ഥാന ബിനാമി ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി കൊണ്ട് കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യുക എന്ന ആവശ്യം ഉന്നയിച്ച് പ്രധാന മന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിക്കുന്നതിനായി കേരള ഭാഗ്യക്കുറി സംരക്ഷണ സമരസമിതി നേതൃത്വത്തില്‍ കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് ഒപ്പുശേഖരണം നടത്തി. ജില്ലാതല ഉദ്ഘാടനം കേരള ഭാഗ്യക്കുറി സംരക്ഷണ സമരസമിതി വയനാട് ജില്ലാ സെക്രട്ടറി റ്റി എസ് സുരേഷ് നിര്‍വഹിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വസ്തതയോടെയും സുതാര്യയോടെയും കൂടി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. 2011 വരെ കേരളത്തില്‍ ഉണ്ടായിരുന്ന അന്യസംസ്ഥാന ബിനാമി ലോട്ടറികളുടെ പ്രവര്‍ത്തനം മൂലം സംസ്ഥാനത്തുണ്ടായ പ്രത്യാഘാതം നമ്മള്‍ അറിഞ്ഞതാണെന്നും, കോടിക്കണക്കിന് രൂപകളുടെ സംഖ്യ സംസ്ഥാനത്ത് നിന്നും ബിനാമി ലോട്ടറികള്‍ കൊണ്ടു പോകുന്ന അവസ്ഥയാണ് സംസ്ഥാനത്തുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷിബുപോള്‍ അധ്യക്ഷനായി. എം കെ ശ്രീധരന്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് അഡ്വ: കെ ഗീവര്‍ഗ്ഗീസ്, ടി ജയരാജ് എന്നിവര്‍ സംസാരിച്ചു.