സംസ്ഥാന അതിര്‍ത്തി പഞ്ചായത്തായ നൂല്‍പ്പുഴയിലെ പ്രധാന ടൗണുകളിലൊന്നായ കല്ലൂരിലാണ് 8വര്‍ഷമായി ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലക്സ് നോക്കുകുത്തിയായി കിടക്കുന്നത്. 2012-13ല്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ ഉപകാരപെടാതെ കിടക്കുന്ന ബസ്സ്റ്റാന്റും കെട്ടിടവും പഞ്ചായത്ത് ഇടപ്പെട്ട് പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് ആവശ്യം.
2010- 15 കാലഘട്ടത്തിലെ വിചിത്രമുന്നണിയുടെ ഭരണകാലയളവിലാണ് ഇവിടെ ബസ്സ്റ്റാന്‍് കം ഷോപ്പിംഗ് കോപ്ലക്സിനായി സ്ഥലമെടുക്കുകയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തത്. തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് ഏറ്റെടുത്ത 50 സെന്റ് സ്ഥലത്ത് ഹോമിയോ ആശുപത്രി കെട്ടിടമുള്‍പ്പെടുന്ന ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മ്മിച്ചു.പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതോടെ സ്ഥലവും കെട്ടിടവും അനാഥമായി കിടക്കുകയാണ്. കല്ലൂര്‍ ടൗണില്‍ തന്നെ ഇത്രയും സൗകര്യപ്രദമായ സ്ഥലമുണ്ടായിട്ടും തുടര്‍ പ്രവര്‍ത്തനം നടത്താനാവാത്തത് ജനങ്ങളിലും നിരാശ ഉളവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്തിലെ പുതിയ ഭരണസമിതി ഇടപെട്ട് കല്ലൂരിലെ ബസ് സ്റ്റാന്റും ഷോപ്പിംഗ് കോംപ്ലക്സും പ്രാവര്‍ത്തികമാക്കണമെന്നാണ് ആവശ്യമുയരുന്നത്.