ചാരായം വാറ്റിയതിന് അറസ്റ്റിലായി

0

 

വീട്ടില്‍ ചാരായം വാറ്റിയതിന് കുപ്പാടി ചുക്കാളിക്കുനി കാട്ടുനായിക്ക കോളനിയിലെ അജീഷിനെ(36) 1 ലിറ്റര്‍ ചാരായവും,30 ലിറ്റര്‍ വാഷും സഹിതം അറസ്റ്റുചെയ്തു. ജില്ലാ പോലീസ് മേധാവി പൂങ്കുഴലിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിെൈവസ്പി വി രജികുമാറും സുല്‍ത്താന്‍ബത്തേരി എസ്‌ഐ കെ സി മണിയും സംഘവും മുത്തങ്ങ-കുമിഴി കാട്ടുനായിക്ക കോളനിയില്‍ എത്തി സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.പ്രതിയുടെ പേരില്‍ കേരള അബ്കാരി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!