കോവിഡ് വാക്സിനേഷന്‍; ജില്ലയില്‍ 7568 ആരോഗ്യ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു

0

ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കു ന്നതിനായി രജിസ്റ്റര്‍ ചെയ്തത് 7568 ആരോഗ്യപ്രവര്‍ ത്തകര്‍. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ട ര്‍മാര്‍,നേഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍,ആശാ വര്‍ക്കര്‍മാര്‍ എന്നിവരാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുക.ഒരുക്കങ്ങളെല്ലാം പൂര്‍ത്തി യായി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക അറിയിച്ചു.

ദന്തല്‍ ക്ലിനിക്കുകള്‍, ആയുര്‍വേദ ആശുപത്രി ജീവന ക്കാര്‍ തുടങ്ങിയവരും വാക്സിനേഷനില്‍ പങ്കാളിക ളാവും. വാക്സിന്‍ സംഭരണത്തിനായി കല്‍പ്പറ്റ പഴയ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വാക്സിന്‍ സ്റ്റോര്‍ സജ്ജമാണ്. അധിക വാക്സിനുകള്‍ സംഭരിക്കുന്ന തിനായി പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കും. വാക്സി നേഷന് ആവശ്യമായ കോള്‍ഡ് ചെയിന്‍ സാധനങ്ങള്‍, ഐ.എല്‍.ആര്‍,വാക്സിന്‍ കാരിയറുകള്‍,കോള്‍ഡ് ബോക്സ്, ഐസ്പാക്ക് എന്നിവയും ലഭ്യമാണ്. കോവി ഡ് വാക്സിനേഷനു മുന്നോടിയായി രണ്ട് ഘട്ടങ്ങളിലായി ഡ്രൈറണ്‍ നടന്നു.ആദ്യ ഘട്ടത്തില്‍ കുറുക്കന്‍മൂല പി.എ ച്ച്.സിയിലും,രണ്ടാം ഘട്ടത്തില്‍ മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രം,ഡി.എം. വിംസ് ഹോസ്പിറ്റല്‍, ബത്തേ രി താലൂക്ക് ആശുപത്രിയിലും നടന്നു.ജില്ലയിലെ ആരോ ഗ്യ  പ്രവര്‍ത്തകരില്‍ നിന്നുള്ള രജിസ്ട്രേഷന്‍ നടപടികള്‍ വരും ദിവസങ്ങളില്‍ തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!