സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ ദിനമാചരിച്ചു

0

വിംസ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയ സര്‍ക്കാര്‍ നിലപാടിനെതിരെ ഹോസ്പിറ്റല്‍ എംപ്ലോയീസ് അസ്സോസിയേഷന്‍ (INTUC) ആഭിമുഖ്യത്തില്‍ പ്രതിഷേധ ദിനമാചരിച്ചു. പന്തം കൊളുത്തിക്കൊണ്ട് വിംസ് മെഡിക്കല്‍ കോളേജിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഐ.എന്‍.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

യുദ്ധകാലാടിസ്ഥാനത്തില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കിയ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി.കെ.അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് ബി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ അരപ്പറ്റ, വിജി, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!