സംഘര്‍ഷം, കൈയാങ്കളി വികസന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റി
മാനന്തവാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് അംഗങ്ങള്‍ തമ്മിലാണ് വോട്ടെടുപ്പ് സമയത്ത് കൈയാങ്കളിയില്‍ കലാശിച്ചത്.
രാവിലെ 11 മണിക്ക് തന്നെ വരണാധികാരി എ.എസ് ഷീനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു. ആദ്യം സ്റ്റാന്റിംഗ് കമ്മിറ്റികളിലെ വനിത അംഗങ്ങളെ മത്സരമില്ലാതെ തിരഞ്ഞെടുത്തെ ങ്കിലും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വോട്ട് രേഖപ്പെടുത്തു ന്നത് സംബന്ധിച്ച തര്‍ക്കമാണ് എല്‍.ഡി.എഫ് – യു.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലും കൈയാങ്കളിയിലുമെത്തിയത്.
കൈയാങ്കളിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ചതായി വരണാധികാരി അറിയിച്ചു. തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങി പോവുകയും ചെയ്തു.പിന്നീട് എല്‍.ഡി.എഫ് അംഗങ്ങള്‍ വരണാധികാരിയെ തടഞ്ഞ് വെച്ചതോടെ തര്‍ക്കത്തില്‍ കലാശിച്ച വികസന സ്റ്റാന്റിംഗ് കമ്മിറ്റിതിരഞ്ഞെടുപ്പൊഴികെ മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തുകയായിരുന്നു.