അടിമുടിമാറ്റങ്ങളുമായി പഴശ്ശിപാര്‍ക്ക് രാത്രി 10 മണി വരെ തുറക്കും
വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകാനൊരു ങ്ങി മാനന്തവാടിയിലെ പഴശ്ശിപാര്‍ക്ക്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ 2 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തന ങ്ങളാണ് ധ്രുതഗതിയില്‍ പുരോഗമിക്കു ന്നത്.രാത്രി 10 മണി വരെ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നതിനുള്ള വൈദ്യുതീകരണം പൂര്‍ത്തി യായി.ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമടക്കം പാര്‍ക്കിലുണ്ടാകും.
മാനന്തവാടി പുഴയോടു ചേര്‍ന്നു കിടക്കുന്ന പഴശ്ശി പാര്‍ക്ക് അടിമുടിമാറുകയാണ്.രാത്രി പത്തു മണി വരെയെങ്കിലും പാര്‍ക്ക് തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 10 ഹൈമാസ് ലൈറ്റുകള്‍ ഉള്‍പ്പടെ 110 ലൈറ്റുകളാണ് പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്നത്
ഫുഡ്കോര്‍ട്ട് ഉള്‍പ്പടെയുള്ളവ സജ്ജീകരിക്കാനായി 5 കിയോസ്‌കുകളും നിര്‍മ്മിച്ചു.കൂടാതെ വാട്ടര്‍ ഫൗണ്ടന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, നടപ്പാതകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്
ഉപയോഗശൂന്യമായി കിടന്നിരുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നവീകരണം 2018 ഡിസംബറിലാണ് പൂര്‍ത്തിയായത്.സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവര്‍ത്ത നങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ക്കിനകത്ത് സാംസ്‌കാരിക പരിപാടികള്‍ക്ക് സ്ഥിരം വേദി ഒരുക്കാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് ഓപ്പണ്‍ സ്റ്റേജും നിര്‍മ്മിക്കും.
ഇല്ക്ട്രിക്ക് കാറുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും പഴശ്ശി പാര്‍ക്കിലുണ്ടാകും.പാര്‍ക്കിലെത്തുന്നവര്‍ക്ക് മാനന്തവാടി പുഴയില്‍ ബോട്ടിംഗ് നടത്താനായി ബോട്ടു ജെട്ടിയും നിര്‍മ്മിക്കുന്നുണ്ട്.അടുത്ത ഘട്ടത്തില്‍ പുഴയോര സംരക്ഷണത്തിനും വിപുലമായി പദ്ധതി തയ്യാറാക്കുമെന്ന് ഓ.ആര്‍.കേളു എം.എല്‍.എ പറഞ്ഞു. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാനന്തവാടി പഴശ്ശി പാര്‍ക്ക് മാറും