മാനന്തവാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ ഒരു സ്റ്റാന്റിംഗ് കമ്മിറ്റി എല്‍.ഡി.എഫ്
മാനന്തവാടി നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ.യു.ഡി.എഫില്‍ ധാരണയായി. ഒരു സ്റ്റാന്റിംഗ് കമ്മിറ്റി എല്‍.ഡി.എഫിന് പോകും.നാളെ രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
മാനന്തവാടി നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ നടക്കും. അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.നാല് സ്റ്റാന്റിംഗ് കമ്മിറ്റി യു.ഡി.എഫിനും ഒരെണ്ണം എല്‍.ഡി.എഫിനും ലഭിക്കും. വികസനകാര്യം, പൊതുമരാമത്ത് ,വിദ്യഭ്യാസം, ക്ഷേമം എന്നീ കമ്മിറ്റികളാണ് യു.ഡി.എഫിന് ലഭിക്കുക ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി എല്‍.ഡി.എഫിനായിരിക്കും. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് തോമസും, പൊതുമരാമത്ത് പി.വി. ജോര്‍ജും,വിദ്യഭ്യാസം ലീഗിലെ അഡ്വ: സിന്ധു സെബാസ്റ്റ്യനും,ക്ഷേമകാര്യം ജേക്കബ് സെബാസ്റ്റ്യനും ലഭിക്കും.എല്‍.ഡി.എഫിന് ലഭിക്കുന്ന ആരോഗ്യത്തില്‍ സി.പി.എം. ലെ വി.കെ.സുലോചനയും ചെയര്‍പേഴ്‌സണാവും.എന്നാല്‍ എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കും എല്‍.ഡി.എഫ് മത്സരിക്കുമെന്നാണ് അറിയുന്നത്.