മേപ്പാടി പഞ്ചായത്ത് പതിനാറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ്.ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ചെമ്പ്ര എരുമക്കൊല്ലിയില്‍ നടന്ന പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ജോയി, മേപ്പാടി പതിനഞ്ചാം വാര്‍ഡ് അംഗം അബ്ദുള്‍ അസീസ്, രാധാ രാമസ്വാമി, രാജു ഹെജമാടി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
അമല്‍ജോയി മുഖ്യ പ്രഭാഷണം നടത്തി.ബി.സുരേഷ് ബാബു, ടി.ഹംസ,ടിഎ. മുഹമ്മദ്, ടി.എം.ഷാജി, ജോസ്, ടി.പ്രദീപ് കുമാര്‍. തുടങ്ങിയവര്‍ സംസാരിച്ചു.