കൊവിഡിനെതിരെ രാജ്യത്ത് ആദ്യ വാക്‌സിന്‍ കുത്തിവെപ്പ് ബുധനാഴ്ച മുതല്‍.ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച് പുനെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് ബുധനാഴ്ച കുത്തിവെപ്പ് തുടങ്ങുക. 5 കോടിയോളം ഡോസ് വാക്‌സിന്‍ ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. ഇന്നത്തെ ഡ്രൈറണ്‍ റിഹേഴ്‌സല്‍ വിജയമായാല്‍ ബുധനാഴ്ച കുത്തിവെപ്പ് തുടങ്ങാനാണ് തീരുമാനം.
സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ ,മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡ് കുത്തിവെപ്പ്. ഇന്ത്യയില്‍ ആദ്യവാകിസിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശനല്‍കി.