ജില്ലയിലെ 10 കോളേജില്‍ എസ്.എഫ്.ഐ മേധാവിത്വം

0

കോഴിക്കോട് സര്‍വ്വകലാശാല നേതൃത്വത്തിലുള്ള വയനാട്ടിലെ 11 കോളേജുകളില്‍ പത്തിലും എസ്.എഫ്.ഐ യൂണിയന്‍ സമ്പൂര്‍ണ ആധിപത്യത്തിലൂടെ ഭരണത്തിലേറി. 9 കോളേജില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ നേടി. പുല്‍പ്പള്ളി പഴശ്ശിരാജ, പുല്‍പ്പള്ളി ജയശ്രീ, പുല്‍പ്പള്ളി എസ്.എന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ബത്തേരി സെന്റ് മേരീസ്, മീനങ്ങാടി ഐ.എച്.ആര്‍.ഡി, ബത്തേരി അല്‍ഫോണ്‍സാ കോളേജ്, കല്‍പ്പറ്റ എന്‍.എം.എസ്.എം, വൈത്തിരി കള്‍നറി ആര്‍ട്സ് കോളേജ്, പനമരം സി.എം കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐക്കാണ്. മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജില്‍ ഒരുസീറ്റൊഴിച്ച് എട്ട് മേജര്‍ സീറ്റും എസ്എഫ്ഐ നേടി. മുട്ടിലില്‍ എംഎസ്എഫ് തൂത്ത് വാരിയെങ്കിലും ഔദ്യോഗിക ഫലം പുറത്ത് വന്നിട്ടില്ല. മീനങ്ങാടി ഗ്രിഗോറിയസില്‍ യുയുസി എംഎസ്എഫ് കരസ്ഥമാക്കി. കെഎസ്യു വിന് ഒരു ജനറല്‍ സീറ്റും, രണ്ട് അസോസിയേഷന്‍ പ്രതിനിധികളും ലഭിച്ചു, എ.ബി.വി.പി ക്ക് രണ്ട് ക്ലാസ് പ്രതിനിധികള്‍ മാത്രമാണ് ലഭിച്ചത്.
പുല്‍പ്പള്ളി എസ്.എന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 6 വര്‍ഷത്തിന് ശേഷമാണ് എസ്.എഫ്.ഐ യൂണിയന്‍ ഭരണത്തിലേറുന്നത്. പനമരം സി.എം കോളേജില്‍ കഴിഞ്ഞ വര്‍ഷം 5 സീറ്റുണ്ടായ സ്ഥാനത്ത് ഈ വര്‍ഷം മുഴുവന്‍ സീറ്റും എസ്.എഫ്.ഐ നേടി. കെ.എസ്.യു, എ.ബി.വി.പി സംഘടനകള്‍ക്ക് കാര്യമായ ചലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 13 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 12 സ്ഥാനത്തും എസ്.എഫ്.ഐ വിജയിച്ചു. മീനങ്ങാടി ഗ്രിഗോറിയസ് കോളേജിലാണ് യു.യു.സി സ്ഥാനം എം.എസ്.എഫ് കരസ്ഥമാക്കിയത്. മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ രണ്ട് അസോസിയേഷന്‍ പ്രതിനിധികളും കെ.എസ്.യുവിന് കിട്ടി. പുല്‍പ്പള്ളി എസ്.എന്‍ കോളേജിലെ രണ്ട് ക്ലാസ് പ്രതിനിധികളെ മാത്രമാണ് എ.ബി.വി.പിക്ക് ലഭിച്ചത്. ഏറെ വാശിയോടെ തെരഞ്ഞെടുപ്പ് നടന്ന ഡബ്ല്യൂ.എം.ഒ മുട്ടില്‍ കോളേജിലെ ഔദ്യോഗിക ഫലം ചില വിഷയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഫലപ്രക്യാപനം വൈകി. ഇവിടെ മുഴുവന്‍ സീറ്റും എം.എസ്.എഫ് തൂത്തുവാരിയതായി റിപ്പോര്‍ട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!