സന്നദ്ധ സംഘടനകളുടെ യോഗം ചേരും

0

പ്രളയം മൂലം പൂര്‍ണ്ണമായോ ഭാഗീകമായോ വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും പുനരുദ്ധാരണം നടത്തി വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും സന്നദ്ധ സംഘടകളുടെയും പ്രവര്‍ത്തകരുടെയും സഹകരണം തേടാനുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 5 ന് ഉച്ചയ്ക്ക് 2.30 ന് കളക്ട്രേറ്റില്‍ യോഗം ചേരും. യോഗത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ തയ്യാറുളള സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറുളളവര്‍ അവയുടെ ഡിസൈന്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
05:33