യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
മാനന്തവാടി താന്നിക്കലില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താന്നിക്കല്‍ പാടുകാണ കോളനി ചന്ദ്രന്റെ മകള്‍ ഹണിമ (28) യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ഹണിമയെ കണ്ടത്. കഴിഞ്ഞ നാല് മാസത്തോളമായി ഇവര്‍ അസുഖബാധിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാനന്തവാടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. പ്രാഥമിക നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.