കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്.
പൊഴുതന അത്തിമൂല ജംഗ്ഷനില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ചു മൂന്നുപേര്‍ക്ക് പരിക്കേറ്റു.ഇന്നോവ കാറും മാരുതി 800ഉം തമ്മിലാണ് കൂട്ടിടിച്ചത്. മാരുതിയില്‍ സഞ്ചരിക്കുകയായിരുന്ന പൊഴുതന സ്വദേശികളായ മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്.