വീടൊഴിയാന്‍ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തു കയും അപമര്യാദയായി പെരുമാറുകയും ചെയ്ത തായി പരാതി.കഴിഞ്ഞ എട്ട് വര്‍ഷമായി വാടകക്ക് താമസിക്കുന്ന വീട് ഒഴിയണമെന്നാവശ്യപ്പെട്ടാണ് ഭാര്യയെയും മക്കളെയുമടക്കം മാനസിക പീഡന ങ്ങള്‍ നല്‍കി ഭീഷണിപ്പെടുത്തുന്നതെന്ന് മേപ്പാടി റിപ്പണ്‍ പെരിക്കത്തറയില്‍ സന്തോഷ് കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിപ്പണ്‍ തുറുവേലിക്കുന്നേല്‍ ലിസ്സി ജോസ് എന്നവ രുടെ വാടകവീട്ടിലായിരുന്നു താമസം. ഇവര്‍ വീട് ഒഴിയണമെന്നാവശ്യപ്പെട്ടപ്പോള്‍ മാനുഷിക പരിഗ ണന വെച്ച് ഒന്നര വര്‍ഷത്തെ അവധി ചോദിച്ചി രുന്നു. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ തുടങ്ങി ഉന്നതരുടെ സാന്നിധ്യത്തില്‍ 14 മാസത്തെ അവധി നല്‍കാമെന്നറിയിച്ച് ഇരുകൂട്ടരും ഒപ്പ് വെക്കുകയും ചെയ്തതാണ്. എന്നാല്‍ 14 മാസത്തെ കാലാവധി പൂര്‍ത്തിയാകും മുന്നേ തന്നെ ഇവര്‍ വീട് ഒഴിയണമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിലേക്കുള്ള വഴിയടക്കം തടസപ്പെടുത്തുകയും ചെയ്തു. തന്റെ ഭാര്യയോട് അപമര്യാദയായി സംസാരിക്കുകയും മക്കള്‍ക്ക് പഠിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് തഹസില്‍ദാര്‍ മുതല്‍ കലക്ടര്‍ക്ക് വരെ പരാതി നല്‍കിയിട്ടും ഫലമില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.