ശിക്ഷാ കാലാവധി കഴിഞ്ഞ പ്രവാസി തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി ഒരു ലക്ഷം ദിര്‍ഹം സംഭാവന നല്‍കി സ്വദേശി

0

ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനായി ഒരു ലക്ഷം ദിര്‍ഹം സംഭാവന നല്‍കി സ്വദേശി. യുഎഇയിലെ അജ്മാ നിലാണ് തടവുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് സംഘടിപ്പിക്കുന്നതിനായി യൂസഫ് സുല്‍ത്താ ന്‍ അല്‍ അജ്മാനി എന്ന സ്വദേശി സംഭാവന നല്‍കി യത്.യുഎഇയുടെ 49-ാം ദേശീയ ദിനത്തോടനുബ ന്ധിച്ചാണ് അദ്ദേഹം സംഭാവന നല്‍കിയത്. യൂസഫ് സുല്‍ത്താന്‍ അല്‍ അജ്മാനിയുടെ പക്കല്‍ നിന്നും ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് അ്ജമാന്‍ പൊലീസ് മേധാവി മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഐമി സ്വീകരിച്ചു. 

Leave A Reply

Your email address will not be published.

error: Content is protected !!