കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു
തൃശ്ശിലേരിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി യുടെ ശല്യം രൂക്ഷമാകുന്നു.കാറ്റാടി കവലയിലുള്ള പാടത്താണ് കാട്ടുപന്നിയിറങ്ങി നെല്‍കൃഷി നശിപ്പിച്ചത്. തൃശ്ശിലേരി നടുത്തറപ്പില്‍ പ്രതീഷിന്റെ രണ്ടേക്കര്‍ കൊയ്യാറായ നെല്‍കൃഷിയാണ് കാട്ടുപന്നിയിറങ്ങി നശിപ്പിച്ചത്.രാത്രി കാലങ്ങളില്‍ കൂട്ടമായി ജനവാസ മേഖലയിലെത്തുന്ന കാട്ടുപന്നികള്‍ വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ ചെയ്ത കപ്പ കൃഷിയും പൂര്‍ണ്ണമായി നശിപ്പിച്ചി രുന്നു.കൃഷി ഭവനില്‍ വിവരമറിയിച്ചിട്ടും അധികൃതര്‍ ആരും സംഭവ സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്തില്ലെന്ന് പ്രതീഷ് പറഞ്ഞു.