വയനാട്ടില്‍  കോവിഡ് രോഗികളുടെ  എണ്ണം കൂടുന്നു

0

വയനാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക.കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വിസമ്മതിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് പാടില്ലെന്നും ഡിഎംഒ.രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും വയനാട്ടില്‍ കുറവാണ്.ഗുരുതരാവസ്ഥയില്‍ എത്തുന്നവര്‍ മാത്രമാണ് ചികിത്സ തേടിയെത്തുന്നത്. ഇതു പിന്നീട് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുമെന്നും ഡിഎംഒ പറഞ്ഞു.

.തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യത.വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ ജില്ലയില്‍ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രായമായവരെ എല്ലാം ക്വാറന്റൈന്‍ പാലിച്ച് നിര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയതായും സമ്പര്‍ക്കം പുലര്‍ത്തുന്നതായും സ്ഥിതിയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നവരില്‍ ആദിവാസി കോളനികളിലുള്ളവരും പ്രായമായവരും ഉണ്ട് . ഇവരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാകണമെന്നും ഡി.എം.ഒ പറഞ്ഞു.ജനങ്ങളുടെ സഹകരണം ഇല്ലെങ്കില്‍ കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ പാടുപെടേണ്ടി വരും. ഇത് ദൂരവ്യാപകമായ ഫലമുണ്ടാക്കും. ജാഗ്രത കൈവിട്ടാല്‍ മഹാമാരി എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവാണ് വേണ്ടതെന്നും ഉദാസീനത പാടില്ലെന്നും സ്വയം ഉത്തരവാദിത്വ ബോധത്തോടെ പൊതു ജനം പെരുമാറണമെന്നും ഡിഎംഒ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!