സൗദി അറേബ്യയിൽ 181 പേര്‍ക്ക് കൂടി കൊവിഡ്; 173 പേര്‍ക്ക് രോഗമുക്തി
സൗദി അറേബ്യയിൽ മാസങ്ങൾക്ക് ശേഷം കൊവിഡ് രോഗമുക്തിയിൽ നേരിയ കുറവ്. പുതിയ രോഗ ബാധിത രെക്കാൾ അൽപം കുറവാണ് സുഖം പ്രാപിച്ചവരുടെ എണ്ണം. 181 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 173 പേർക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്. വിവിധയിടങ്ങളി ലായി 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,60,516ഉം രോഗമുക്തരുടെ എണ്ണം 3,51,365ഉം ആയി. മരണസംഖ്യ 6091 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3060 പേരാണ്. ഇതിൽ 453 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.