യുഡിഎഫ് നേതാവിനും കുടുംബത്തിനും കോവിഡ്. വെള്ളമുണ്ട പുളിഞ്ഞാല്‍ ആശങ്കയില്‍.

0

വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശിയായ യുഡിഎഫ് നേതാവിന് കഴിഞ്ഞദിവസം പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പുളിഞ്ഞാല്‍ പ്രദേശം കടുത്ത ആശങ്കയില്‍. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ള ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്. നേതാവിന്റെ ഭാര്യയ്ക്ക് കോവിഡ് രോഗലക്ഷണം ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നേതാവിനും കോവിഡ് സ്ഥിരീകരിച്ചത്.എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ള ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നാളെ പത്ത് മണി മുതല്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ടെന്നും രോഗലക്ഷണം ഉള്ള ആളുകള്‍ ഈ ടെസ്റ്റില്‍ പങ്കെടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നേതാവുമായി.സമ്പര്‍ക്കം ഉള്ള ആളുകളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചുവരികയാണ്

Leave A Reply

Your email address will not be published.

error: Content is protected !!