ബത്തേരി മേഖലയില്‍ 15 സെന്‍സിറ്റീവ് ബൂത്തുകള്‍.

0

ബത്തേരി മേഖലയില്‍ 15 സെന്‍സിറ്റീവ് ബൂത്തുകള്‍. സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് സെന്‍സിറ്റീവ് ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെയും നിയോഗിച്ചു.ഇതില്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബീനാച്ചി, നൂല്‍പ്പുഴ പഞ്ചായത്തില്‍ കല്ലൂര്‍, മൂലങ്കാവ് എന്നിവിടങ്ങളിലെ ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകള്‍.

കൂടാതെ മവോയിസ്റ്റ് ഭീഷണിയുള്ള മൂന്നുബൂത്തുകളും ഉണ്ട്. മുത്തങ്ങ ജിഎല്‍പിഎസ്, കല്ലൂര്‍ രാജീവ് ഗാന്ധി, പൊന്‍കുഴി മോഡല്‍ വെല്‍ഫെയര്‍ സെന്റര്‍ എന്നി വനമേഖലയോട് ചേര്‍ന്നുള്ള ബൂത്തുകളാണ് ബത്തേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകള്‍. നൂല്‍പ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ചീരാല്‍ സ്‌കൂളിലെ 6 ബൂത്തുകളാണ് പ്രശ്ന ബാധിത ബൂത്തുകളി്ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൂടാതെ വനാന്തരഗ്രാമമായ ചെട്യാലത്തൂരിലെ ബൂത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ സുരക്ഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!