വനിതാ മോട്ടോർ സൈക്കിൾ റാലി നടത്തി

0

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ വനിതാ ശിശു വികസന വകുപ്പും സഖി വൺ സ്റ്റോപ്പ് സെന്ററും സംയുക്തമായി വനിതാ മോട്ടോർ സൈക്കിൾ റാലി നടത്തി. അതിക്രമങ്ങൾക്കെതിരെയുള്ള സന്ദേശ പ്രചരണമായാണ് റാലി നടത്തിയത്.ജില്ലാ കളക്ടറുടെ വസതിയുടെ മുന്നിൽ നിന്നും തുടങ്ങിയ റാലി സിവിൽ സ്റ്റേഷനിൽ സമാപിച്ചു.ഇരുപതോളം പേർ റാലിയിൽ അണിനിരന്നു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ  സ്റ്റിക്കർ വാഹനങ്ങളിൽ പതിച്ചു. ചടങ്ങിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എ.നിസ, കൽപ്പറ്റ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!