കൊവിഡ് ഭീഷണിയില്‍ സ്ഥാനാര്‍ത്ഥികള്‍
മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കൊവിഡ് ഭീഷണിയാകുന്നു. ജില്ലാ, ബ്ലോക്ക് ഡിവിഷനുകളായ ചീരാലിലെയും, നമ്പികൊല്ലിയിലെയും സ്ഥാനാര്‍ത്ഥികളാണ് കൊവിഡിനെ തുടര്‍ന്ന് ക്വാറന്റെയ്‌നിലായിരിക്കുന്നത്. ചീരാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ ശോഭന്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ക്വാറന്റെയ്‌നിലായി. നമ്പിക്കൊല്ലി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിനു ഐസക്കിന്റെ കുടുംബത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവും ക്വാറന്റെയ്‌നിയിലായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും കൊവിഡ് 19 വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രചരണത്തിന് അവസാനഘട്ടത്തില്‍ കൊവിഡ് ബാധിതരായും, സമ്പര്‍ക്ക നിരീക്ഷണത്തില്‍ പോകുന്നതുമാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കുംപ്രതിസന്ധി സൃഷ്ടി്ക്കുന്നത്. ചീരാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി കെ ശോഭന്‍കുമാറിന് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ക്വാറന്റെയ്‌നിയിലായി. കൂടാതെ നമ്പികൊല്ലി ബ്ലോക്ക് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിനു ഐസക്കിന്റെ കുടുംബത്തിലും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇദ്ദേഹവും നീരീക്ഷണത്തില്‍ പോയിരിക്കുകയാണ്. ഇലക്ഷന്‍ പ്രചരണം ചൂടുപിടിച്ചതോടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും പൊതുവേ കൂടിയിട്ടുണ്ട്.