വോട്ടേഴ്സ് സ്ലിപ് വാട്സ് ആപ് വഴി ജില്ലയില്‍ ആദ്യമായി കുപ്പാടി ഡിവിഷനില്‍
ജില്ലയില്‍ ആദ്യമായി ഡിജിറ്റല്‍ പോളിംഗ് വോട്ടേഴ്സ് സ്ലിപ് നല്‍കി കുപ്പാടി ഡിവിഷന്‍ യുഡിഎഫ് കമ്മറ്റി. കൊവിഡ് കാലഘട്ടത്തില്‍ വോട്ടര്‍മാരുമായി പരമാവധി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടഴ്സ് സ്ലിപ് ഡിജിറ്റലാക്കിയിരിക്കുന്നത്. ഇത് വാട്സ് ആപ് വഴി വോട്ടര്‍മാര്‍ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.
എല്ലാം ഡിജിറ്റലായ കാലത്ത് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 12-ാം ഡിവിഷന്‍ കുപ്പാടിയില്‍ വോട്ടേഴ്സ് സ്ലിപ്പും ഡിജിറ്റലാണ്. യുഡിഎഫ് ഡിവിഷന്‍ കമ്മറ്റിയാണ് ഇവിടെ വോട്ടര്‍മാര്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍ സ്ലിപ്പ് നല്‍കുന്നത്. വോട്ടേഴ്സ് ലിസ്റ്റ് നോക്കി മുന്‍കൂട്ടി സ്ലിപ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കായിരിക്കുകയാണ്. ഇത് എല്ലാവോട്ടര്‍മാര്‍ക്കും വാട്സ് ആപ്പ് വഴി അയച്ചുനല്‍കുകയാണ് ചെയ്യുന്നത്. ജില്ലയില്‍ ആദ്യമായാണ് വോട്ടേഴ്സ് സ്ലിപ് ഇത്തരത്തില്‍ വോട്ടര്‍മാരിലെത്തിക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന ഈ സമയത്ത് വോട്ടര്‍മാരുമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഈ നൂതന ആശയത്തിനുപിന്നിലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.