കല്‍പ്പറ്റ നഗര സഭയില്‍ എല്‍.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി

0

പ്രസ്സ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. നൗഷാദ്, കണ്‍വീനര്‍ വി. ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പ്രസിദ്ധീകരിച്ചത്. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍, അടുത്ത 5 വര്‍ഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. നഗരസഭയെ ആധുനിക നഗരമാക്കുന്നതിന് സമഗ്രമായ വികസനപ്ലാന്‍ ജനകീയ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത്
തയ്യാറാക്കും.

ഇപ്പോള്‍ ആരംഭിച്ച 23 കോടിയുടെ ഹൈവേ വികസനം, മാര്‍ക്കറ്റ്, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവ പൂര്‍ത്തീകരിക്കും, നഗരസഭയില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരസഭ ഓഫീസ് സുതാര്യവും അഴിമതി രഹിതവുമാക്കും, തുടങ്ങിയ 48 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്നത്.
അതത് കാലത്തെ എല്‍.ഡി.എഫിന്റെ നയരേഖകളുടെയും ഗ്രാമസഭ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സമഗമാക്കുമെന്നും ഇവര്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!