എല്‍.ജി.എസ് റാങ്ക് ഹോള്‍ഡര്‍മാര്‍ കലക്ട്രേറ്റ് മുന്‍പില്‍ ആരംഭിച്ച റിലേ നിരാഹാര സമരം ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയെ നിയമനങ്ങളില്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാന്‍ ആറുമാസം മാത്രം ശേഷിക്കെയാണ് എല്‍ ജി എസ് റാങ്ക് ഹോള്‍ഡര്‍മാര്‍ സമരം ശക്തമാക്കിയത്.
നൂറുകണക്കിന് യുവതി യുവാക്കള്‍ പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള നിയമനം ലഭിക്കാതെ പ്രയാസപ്പെടുന്നത് സര്‍ക്കാറിന് നാണക്കേടാണെന്നും,നിയമസഭയില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ വിഷയം ഉന്നയിക്കുമെന്നും ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു.1,780 പേര്‍ ഉള്‍പെട്ട ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ 183 നിയമനങ്ങള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കം നിവേദനം നല്‍കിയിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് റിലേ നിരാഹാര സമരവുമായി മുന്നോട്ടുപോവാന്‍ ഇവര്‍ തീരുമാനിച്ചത്. അഖില്‍ ജോസഫ്, അബ്ദുള്‍ റഹ്‌മാന്‍, നവനീത് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.