പണത്തിനായി വോട്ട് വിറ്റേക്കാം’; പ്രവാസികൾക്ക് തപാൽ വോട്ട് അനുവദിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

0

 പ്രവാസികൾക്ക് തപാൽ ബാലറ്റിലൂടെ വോട്ട് ചെയ്യാൻ അനുവാദം നൽകാനുള്ള നീക്കത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ രീതിയിൽ എളുപ്പത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്ന് പറഞ്ഞ യെച്ചൂരി, മറ്റ് രാജ്യങ്ങൾ ചെയ്യുന്നതുപോലെ വിദേശത്ത് പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കി വോട്ടിങ് നടത്തുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു.”ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധിപേരുടെ പാസ്പോർട്ടുകൾ പോലും മാനേജർമാർ പിടിച്ചുവെച്ചിരിക്കുകയാണ്. കടുത്ത സമ്മർദത്തിലാണ് അവർ ജോലി നോക്കുന്നത്. അവരുടെ തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടുക എളുപ്പമായിരിക്കാം. പണത്തിന് വേണ്ടി വോട്ട് വിൽക്കുന്ന സ്ഥിതിവരെയുണ്ടാകാം സീതാറാം യെച്ചൂരി വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!