കെ.ജെ.ബേബിക്ക് കുപ്പത്തോട് മാധവന്‍ നായര്‍ പുരസ്‌കാരം

0

ആധുനിക പുല്‍പ്പള്ളിയുടെ ശില്പി കുപ്പത്തോട് മാധവന്‍ നായര്‍ അനുസ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരം എഴുത്തുകാരന്‍ കെ.ജെ.ബേബിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈ മാസം 6-ന് രാവിലെ 10 മണിക്ക് വിജയാഹയര്‍ സെക്കണ്ടറി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജോസഫ് കെ.ജോബ് പുരസ്‌കാരം സമര്‍പ്പിക്കും. 20,000 രുപയും ഫലകവുമാണ് സമ്മാനിക്കുന്നത്.

കുപ്പത്തോട് മാധവന്‍ നായരുടെ സ്മരണാര്‍ത്ഥം അദേഹത്തിന്റെ കുടുബാംഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പുരസ്‌കാരം. വയനാട്ടിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് അവാര്‍ഡ് സമ്മാനിക്കുന്നത.് ഈ വര്‍ഷം സാഹിത്യ മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കുകയും ഗോത്ര വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കനവിന്റെ സ്ഥാപകനുമായ കെ.ജെ.ബേബിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അനുസ്മരണ സമ്മേളനം ആറളം ഡി.എഫ്.ഒ ഷജ്‌ന കരീം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം.ഗംഗാധരന്‍, എം.ബി സുധീന്ദ്ര കുമാര്‍.ബാബു നമ്പുടാകം, മാത്യു മത്തായി, ആതിര ടി. സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!