ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി ജില്ലയിലെ കര്‍ഷക സംഘടനകള്‍. കാര്‍ഷിക പുരോഗമന സമിതി, എഫ് ആര്‍ എഫ് തുടങ്ങിയ സംഘടനകളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ സമരത്തിന് പിന്തുണയുമായി രാജ്യ തലസ്ഥാനത്തേക്ക് പോകുമെുന്നും കര്‍ഷക സംഘടനകള്‍.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കര്‍ഷകബില്ലുകള്‍ പിന്‍വലിക്കണമൊവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി ജില്ലയിലെ കര്‍ഷക സംഘടനകള്‍ രംഗത്ത്. കാര്‍ഷിക പുരോഗമന സമിതി എഫ് ആര്‍ എഫ് തുടങ്ങിയ സംഘടനകളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യംവന്നാല്‍ സമരത്തിന് പിന്തുണയുമായി ജില്ലയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയ്യാറാണെന്നും സംഘടനാനേതാക്കള്‍ പറയുന്നു. കര്‍ഷകരെ മറന്നുള്ള സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്നും കര്‍ഷക വിരുദ്ധ ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നുമാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.