കേരള പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുമ്പില്‍ റിലേ നിരാഹാര സമരം ആരംഭിച്ചു.മൂന്നുവര്‍ഷം ചെയ്യാനുള്ള ലിസ്റ്റില്‍ നിന്നും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വയനാട് ജില്ലയില്‍ 1780 പേരുടെ റാങ്ക് ലിസ്റ്റില്‍ 180 നിയമനം മാത്രമാണ് ഇതുവരെ നടന്നിരിക്കുന്നത്.യാതൊരു നടപടിയും ഉണ്ടാവാത്തതിനാലാണ് റിലേ സത്യഗ്രഹവുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
2018 – 2021 വര്‍ഷത്തില്‍ ഏറ്റവും കുറവ് നിയമനം നടന്ന വയനാട് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ നിന്നും നിയമനക്കുറവ് പരിഹരിക്കുക, യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് നിയമനം നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ലിസ്റ്റില്‍ നിന്നും നികത്തുക, സെക്രട്ടറിയേറ്റ് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ കോമ്പന്‍സേഷന്‍ ഒഴിവുകള്‍ അതാത് ജില്ലകള്‍ക്ക് നല്‍കുക, താല്‍ക്കാലിക ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്ക് പകരമായി സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക, അര്‍ഹതപ്പെട്ട എസ് ടി വാച്ച്മാന്‍ തസ്തികകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു റിലേ നിരാഹാര സമരം ആരംഭിച്ചത്.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റും മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയെ ങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട പലര്‍ക്കും പ്രായ പരിധി കഴിഞ്ഞതിനാല്‍ അവസാന പ്രതീക്ഷയായിരുന്നു ഈ ലിസ്റ്റ്. എന്നാല്‍ സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് ഇവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കു കയാണ് .അബ്ദുല്‍ റഹ്‌മാന്‍, റ്റി പി ഉണ്ണി, ഭഗവത് പ്രസാദ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.