യുഡിഎഫ് വഞ്ചിച്ചതായി ആള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെ ഐക്യജനാധിപത്യ മുന്നണി തങ്ങളെ വഞ്ചിച്ചതായി ആള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ കമ്മറ്റി അംഗങ്ങള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഈ നടപടിയിലൂടെ സ്വജന പക്ഷപാതവും അഴിമതിയും നിറഞ്ഞ ഭരണ സമിതികള്‍ക്ക് അഞ്ചുവര്‍ഷംകൂടി ആയുസ് നീട്ടികൊടുക്കുകയാണ് ചെയ്തതെന്നും ഘടക കക്ഷി മര്യാദകള്‍ പാലിച്ച് ഐക്യജനാധിപത്യമുണി മുമ്പോട്ട് പോകാന്‍ നേതൃത്വം മുന്‍കൈയ്യെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.