സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്രവാസി വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ
സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത വിദേശി വീട്ടുജോലിക്കാരിക്ക് ദുബൈയില്‍ ആറുമാസം ജയില്‍ശിക്ഷ. ഫോണ്‍ തിരികെ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ശേഷം ആത്മഹത്യ ചെയ്യുമെന്നും യുവതി സ്വദേശി വീട്ടുമസ്ഥയെ ഭീഷണിപ്പെടുത്തുകയായിരുന്നു.അനുവാദമില്ലാതെ പകര്‍ത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്തുന്നതിനായി എമിറാത്തി വീട്ടുടമസ്ഥ യുവതിയുടെ ഫോണ്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മഡഗാസ്‌കര്‍ സ്വദേശിയായ 27 വയസ്സുള്ള വീട്ടുജോലിക്കാരി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണ്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് വീട്ടുടമസ്ഥ പറഞ്ഞു. ഇതോടെ ഇവര്‍ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.