കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു

0

തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു.കഴിഞ്ഞ ദിവസമാണ്  പ്രദേശവാസിയുടെ ആടിനെ കടുവ പിടികൂടി ഭക്ഷിച്ചത്.പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെയും കടുവ പിടികൂടിയിരുന്നു.തുടര്‍ന്ന് വന പാലകര്‍ പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ കൂട് വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബത്തേരിയില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‍സ് സംഘം എത്തി പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്നാണ് ബത്തേരി വന്യ ജീവി സങ്കേതത്തില്‍ നിന്നും എത്തിച്ച കൂട് അടുമാരി കോളനിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കൂട് സ്ഥാപിച്ചത്.നീരീക്ഷണത്തിനായി 5 ഓളം വാച്ചര്‍മാരെയും നിയമിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!