കാട്ടാനയ്ക്ക് പുറമെ കടുവയും കാട്ടുപന്നികളും കൃഷിയിടങ്ങള്‍ കയ്യടക്കുന്നു; വടക്കനാട് മേഖല യില്‍ കര്‍ഷകജനത ദുരിതത്തില്‍. വടക്കനാട് നെല്‍പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ കടുവ കൊന്നു ഭക്ഷിക്കുക കൂടി ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
വടക്കനാട് മംഗലംകുന്ന് വയലില്‍ കൃഷിയിറക്കിയ പുത്തന്‍കുടി വിനീതിന്റെ കൊയ്ത്തിന് പാകമായ നെല്‍പാടത്താണ് കടുവ കൊന്ന് ഭക്ഷിച്ച പന്നിയുടെ അവശിഷ്ടം കണ്ടത്.
ഇന്ന് രാവിലെ പാലളക്കാന്‍ പോയി മടങ്ങുന്നവര്‍ നെല്‍പാടത്ത് കടുവയെ കണ്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് പന്നിയുടെ അവശിഷ്ടം കണ്ടത്. സംഭവമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. രാത്രി കാലങ്ങളില്‍ കൃഷിക്ക് എങ്ങനെ കാവലിരിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.