മാൻ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്

0
മാൻബുക്കർ പുരസ്‌കാര നിറവിൽ സ്‌കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ട്. ആദ്യ നോവലായ ‘ഷഗ്ഗി ബെയിനാ’ണ് പുരസ്‌കാരം ലഭിച്ചത്. 1980കളുടെ പശ്ചാത്തലത്തിൽ ദരിദ്രനായ ഒരു ആൺകുട്ടിയുടെ ജീവിതകഥയാണ് നോവലിൽ പറയുന്നത്. ഗ്ലാസ്ഗോവ് നഗരത്തിൽ ജീവിക്കുന്ന കുട്ടിയുടെയും മദ്യത്തിന് അടിമയായ അമ്മയുടെയും കഥയാണ് ഇത്.

പുരസ്‌കാരം ലഭിച്ചതിൽ അതീവ സന്തോഷം ഉണ്ടെന്ന് ഡഗ്ലസ് സ്റ്റുവാർട്ട് പ്രതികരിച്ചു. പുരസ്‌കാരം മരണപ്പെട്ടുപോയ തന്റെ മാതാവിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്ലാന്റുകാരനാണ് ഡഗ്ലസ്. നേരത്തെ 1994ൽ ജെയിംസ് കെൾമാനാണ് ആദ്യമായി ബുക്കർ പ്രൈസിന് അർഹനായ സ്‌കോട്ട് പൗരൻ.

Leave A Reply

Your email address will not be published.

error: Content is protected !!