എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. 35 -ാം ഡിവിഷന്‍ കൈവട്ടാമൂലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനതാദള്‍ എസിലെ ഇല്ലത്ത് കോയ നല്‍കിയ നാമനിര്‍ദേശ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. നഗരസഭയില്‍ നിലവില്‍ കരാര്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നയാളായതിനാലാണ് ഇദ്ദേഹത്തിന്റെ പത്രിക തള്ളിയത്.സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇന്ന് നടന്ന നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.ഇദ്ദേഹം നിലവില്‍ നഗരസഭയുടെ കരാര്‍ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളായതിനാലാണ് പത്രിക തള്ളിയത്. അതേസമയം ഇദ്ദേഹത്തിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയയാളുടെ പത്രിക സ്വീകരിച്ചു. കൂടാതെ സൂക്ഷ്മ പരിശോധനയില്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച മൂന്ന് പത്രികകൂടി തള്ളിയെങ്കിലും ഇവര്‍ സമര്‍പ്പിച്ച് മറ്റ് പത്രിക സാധുവായതിനാല്‍ മത്സരിക്കുന്നതിന് തടസ്സമില്ല. ഇതോടെ നഗരസഭയില്‍ സമര്‍പ്പിക്കപ്പെട്ട 318 പത്രികകളില്‍ 313 പത്രികകളും സ്വീകരിച്ചു. നഗരസഭയ്ക്ക് പുറമെ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച് 95 പത്രികകളും സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!