സൗദിക്കും ഇന്ത്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം

0

ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ സജീവം. റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) എന്‍. റാം പ്രസാദ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അധികൃതരുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തി. കൊവിഡ് പശ്ചാത്തലത്തിലുണ്ടായ യാത്രാനിരോധനം നീക്കുക, ഇരുഭാഗത്തുനിന്നുമുള്ള വിമാന സര്‍വീസിന് വേണ്ടി എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക, നിര്‍ത്തിവെച്ച വിമാന സര്‍വീസ് സാധ്യമായ വേഗത്തില്‍ പുനസ്ഥാപിക്കുക എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നതെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!