തദ്ദേശ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

0

തദ്ദേശ ഭരണതെരഞ്ഞടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്നവസാനിക്കും. ഇന്നലെ വരെ 97,720 നാമനിര്‍ദ്ദേശ പത്രികകളാണ് ആകെ കിട്ടിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 75702എണ്ണവും ബ്ലോക്ക് പഞ്ചായത്തിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086പത്രികകളുമാണ് ലഭിച്ചത്.

9865 നാമനിര്‍ദ്ദേശ പത്രികകളാണ് മുന്‍സിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. 6 കോര്‍പറേഷനുകളിലേക്ക് 2413 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയത്. 13229 പേര്‍. ഇടുക്കിയിലാണ് ഏറ്റവും കുറവ് പത്രികകള്‍.2270 എണ്ണം. ഈമാസം 12 മുതലായിരുന്നു പത്രികാ സമര്‍പ്പണം ആരംഭിച്ചത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന നാളെ നടക്കും. സാഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്

Leave A Reply

Your email address will not be published.

error: Content is protected !!