ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി
ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.വരണാധികാരിയും ജില്ലാ കളക്ടറുമായ അദീല അബ്ദുല്ല മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കണിയാമ്പറ്റ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, പടിഞ്ഞാറത്തറയില്‍ നിന്നും മത്സരിക്കുന്ന ബഷീര്‍, വെള്ളമുണ്ടയില്‍ നിന്നും മത്സരിക്കുന്ന പി.കെ അസ്മത്ത്, പനമരത്ത് നിന്നും മത്സരിക്കുന്ന മുഫീദ തസ്‌നി, മേപ്പാടിയില്‍ നിന്നും മത്സരിക്കുന്ന സി. കൃഷ്ണന്‍ വൈദ്യര്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, നിയോജക മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ എന്നിവരും പത്രിക സമര്‍പ്പിക്കുന്നതില്‍ കൂടെയുണ്ടായിരുന്നു.