ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍കഥയാകുന്നു
വന്‍ തുക സമ്മാനമായി ലഭിച്ചതായി വാഗ്ദാനം നല്‍കി പണം തട്ടുന്നത് തുടര്‍കഥയാകുന്നു. മാനന്തവാടി ചെന്നലായി കുരിശിങ്കല്‍ കെ വി ജോര്‍ജ്ജിനാണ് 25,60,000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് രജിസ്‌ട്രേഡ് തപാലില്‍ അറിയിപ്പ് ലഭിച്ചത്
ന്യുഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാപ് ടോള്‍ ഓണ്‍ ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് സ്‌ക്രാച്ച് കാര്‍ഡ് നല്‍കുന്നതായാണ് കത്തിലുള്ളത്. ഇത് തുറന്ന് നോക്കിയപ്പോഴാണ് 25 ലക്ഷം രുപ സമ്മാനമായി ലഭിച്ചതായി കാണുന്നത്.ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍ കാര്‍ഡ്, എന്നിവയുടെ വിവരങ്ങള്‍ നല്‍കണ മെന്നും, സമ്മാനതുകക്ക് സര്‍ക്കാരിലേക്ക് നല്‍കേണ്ട ടാക്‌സ് മൂന്‍കൂറായി നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ വിശദമായ വിവരങ്ങള്‍ അയച്ച് കൊടുക്കാനാണ് പറഞ്ഞതെന്നും ഇത്തരം ചതി കുഴികളില്‍ ജനങ്ങള്‍ ചെന്ന് ചാടരുതെന്നും ജോര്‍ജ്ജ് പറഞ്ഞു.മേസേജുകളിലൂടെയും, ഈ മെയിലിലൂടെയും ലഭിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്ക് നിരവധി പേരാണ് അടുത്ത കാലത്തായി ജില്ലയില്‍ ഇരയായിട്ടുള്ളത്.