കോവിഡ് വാക്‌സീന്‍ ലഭ്യമാക്കുന്നതിന് വിവിധ കമ്പനികളുമായി ധാരണയില്‍ എത്തിയതായും ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി
ഏതെങ്കിലും കോവിഡ് വാക്‌സീനുകള്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്തിട്ടില്ല. കോവിഡ് വാക്‌സീന്‍ ലഭ്യമാക്കുന്നതിന് വിവിധ കമ്പനികളുമായി ധാരണയില്‍ എത്തിയതായും മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു.ഒമാനില്‍ കോവിഡ് കേസുകളില്‍ തുര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാല്‍, ജാഗ്രതയും മുന്‍കരുതലും കൈവിടരുത്. രാജ്യത്ത് എത്തുന്നവരുടെ ക്വാറന്റീൻ കാലം മെഡിക്കല്‍ അവധിയായി പരിഗണിക്കില്ലെന്നും മന്ത്രി പറഞ്ഞു.മൂന്നാംഘട്ട നാഷനല്‍ സര്‍വേ പ്രകാരം രാജ്യത്തെ സാമൂഹിക വ്യാപന നിരക്ക് 15 ശതമാനം ആണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സൈഫ് ബിന്‍ സാലിം അല്‍ അബ്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി