ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സൈറ്റ് ഫോര്‍ കിഡ്സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ശ്രീ ശാരദാ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികളുടെ കാഴ്ച്ച പരിശോധിച്ച് സൗജന്യമായി കണ്ണട നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
ബത്തേരിയില്‍ നടന്ന ചടങ്ങില്‍ കണ്ണടയുടെ വിതരണോദ്ഘാടനം മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ റ്റി എല്‍ സാബു നിര്‍വ്വഹിച്ചു. സമീപ സ്‌കൂളുകളിലെ 30 കുട്ടികളുടെ കാഴ്ച്ച പരിശോധിച്ചാണ് കണ്ണട വിതരണം ചെയതത്. ചടങ്ങിന്റെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രൊഫ. വര്‍ഗ്ഗീസ് വൈദ്യന്‍ നിര്‍വ്വഹിച്ചു. ബത്തേരി ലയണ്‍സ് ക്ലബ് പ്രസിഡണ്ട് എം കെ സത്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി എന്‍ സുരേന്ദ്രന്‍, അഡ്വ.എം പി ജോണ്‍സണ്‍, ഡോ. കെ എസ് ശിവകുമാര്‍, പ്രൊ. സി എം ജയിംസ് മനോജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.