കഞ്ചാവുമായി യുവാവ് പിടിയില്‍
കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് പനമരം കൈതക്കല്‍ സ്വദേശിയായ വരിയില്‍ വീട്ടില്‍ ഷാഫി(24) എന്നയാളെ മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍ ടി യുംസംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വശത്തുനിന്നും 200 ഗ്രാം കഞ്ചാവ് കണ്ടെത്തി. പ്രിവന്റീവ് ഓഫീസര്‍ രാജേഷ്.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹാഷിം.കെ,ഷിന്റോ സെബാസ്റ്റ്യന്‍,സനൂപ് കെ.എസ്,വിപിന്‍ വില്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.