സാമൂഹ്യ ദ്രോഹികള്‍ വയനാട് വിഷന്റെ കേബിള്‍ നശിപ്പിച്ചു.
തലപ്പുഴയില്‍ ജ്യോതിവിഷന്‍ കേബിള്‍ നെറ്റ്വര്‍ക്കിന്റെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളാണ് വ്യാപകമായി നശിപ്പിച്ചത്. സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിഒഎ മാനന്തവാടി മേഖലാ കമ്മിറ്റി.തടസ്സപ്പെട്ട സിഗ്‌നല്‍ വിതരണം പുനസ്ഥാപിച്ചു.
ജ്യോതി വിഷന്‍ കേബിള്‍ ടിവി ഉടമ ഭാസ്‌കരന്റെ പരാതിയെ തുടര്‍ന്ന് തലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞദിവസം രാത്രിയാണ് വയനാട് വിഷന്‍ ഡിജിറ്റല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ നല്‍കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ നശിപ്പിക്കപ്പെട്ടത്.